ചൈനക്കും ഇറ്റലിക്കും പിന്നാലെ ഏറ്റവുമധികം കൊറൊണ വൈറസ് വ്യാപിക്കാനുള്ള സാധ്യത ഇന്ത്യയിലെന്ന് വിദഗ്ധര്‍. നിലവില്‍ രാജ്യത്തെ കൊറോണ വൈറസ് വ്യാപനം താരതമ്യേന ചെറുതാണെന്നും എന്നാല്‍ ഏപ്രില്‍ 15ഓടെ ഇതില്‍ പത്തിരട്ടി വര്‍ധനക്കുള്ള സാധ്യതയുണ്ടെന്നും ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ അഡ്വാന്‍സ്ഡ് റിസര്‍ച്ച് ഇന്‍ വൈറോളജിയുടെ മുന്‍ തലവന്‍ ഡോ. ടി ജേക്കബ് പറഞ്ഞു.